എഞ്ചിൻ തകരാർ; ഡല്‍ഹി വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

Spread the love

ഡല്‍ഹി: എഞ്ചിൻ തകരാറിലായെന്ന സംശയത്തെത്തുടർന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.

video
play-sharp-fill

161 യാത്രക്കാരുമായി പറന്ന വിമാനമാണ് നിലത്തിറക്കിയത്. പിന്നാലെ വിമാനത്താവളത്തില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള ബോയിംഗ് 737 വിമാനമാണ് അടിയന്തരലാൻഡിംഗ് നടത്തിയത്. അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചു. ഉടൻ തന്നെ സംഘം സ്ഥലത്തെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, സർവീസ് നടത്തുന്ന രാജ്യത്തെ വിമാനങ്ങളില്‍ 50 ശതമാനവും തകരാറുള്ളവയാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2025 ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളില്‍ 377ലും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതല്‍ ഇൻഡിഗോയ്ക്കാണ്. 405 വിമാനങ്ങളില്‍ 148 ലും തകരാറുകള്‍ കണ്ടെത്തി.