നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഉദ്‌ഘാടനം കഴിഞ്ഞത് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം

Spread the love

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11, 200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ ആയിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ, ആകാശ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങൾ ആണ് രംഗത്തെത്തുന്നത്. പൂർണതോതിലുള്ള നിർമ്മാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി നോയിഡയിലേത് മാറും. നാല് കിലോമീറ്റർ നീളമുള്ള റൺവേയും നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. നിലവിൽ പ്രതിവർഷം 1.2 കോടി ജനങ്ങളെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. ഇത് ഏഴു കോടി യാത്രക്കാരാക്കി ഉയർത്താൻ കഴിയും. 3000 ഏക്കറിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനിടെ ഉത്തർപ്രദേശിന്റെ വികസനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

video
play-sharp-fill