കോട്ടയം കുറിച്ചിയിലെ ജനങ്ങൾ ചോദിക്കുന്നു: സചിവോത്തമപുരം ആശുപത്രിയിൽ 24 മണിക്കൂർ സേവനം ഇനി എന്ന് നടപ്പാക്കും: 52 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയെ തകർത്തതാര്? ചികിത്സ കിട്ടാതെ പാവപ്പെട്ട രോഗികൾ

Spread the love

കുറിച്ചി: ആരോഗ്യ വകുപ്പു മന്ത്രിയുടെ ഉറപ്പിന് യാതൊരു വിലയുമില്ലന്ന് കുറിച്ചിയിലെ ജനങ്ങൾ. കുറിച്ചി സചിവോത്തമപുരം സർക്കാർ ആശുപത്രിയിൽ 24 മണിക്കൂർ സേവന്യം ലഭ്യമാകമെന്നാണ് മന്ത്രി ഉറപ്പു നൽകിയത്. എന്നാൽ ഇതുവരെ നടപ്പായില്ല.ഈ കാര്യത്തില്‍ ഇപ്പോഴും തീരുമാനം നീളുകയാണ്.

video
play-sharp-fill

പുതിയ കെട്ടിടങ്ങള്‍ ആശുപത്രി വളപ്പില്‍ ഉയരുമ്ബോഴും 24 മണിക്കൂർ ഡോക്ടറുടെ സേവനം മാത്രം അനിശ്ചിത്വത്തിലാണ്. കുറിച്ചി, ചിങ്ങവനം, പനച്ചിക്കാട്, ഈര, കൈനടി, നീലംപേരൂർ നിവാസികള്‍ക്ക് ആശ്രയമാണ് ആശുപത്രി. അതേസമയം ആശുപത്രിയില്‍ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തില്‍ ഒ.പി കെട്ടിടമാണോ കിടത്തി ചികിത്സാ വാർഡാണോ സജ്ജീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പഞ്ചായത്തിലെ ഗ്രാമസഭകളിലെല്ലാം ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. ഗ്രാമസഭകള്‍ ഐകകണ്‌ഠ്യേന ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടർന്ന് നേരത്തെ കിടത്തിചികിത്സ നിറുത്തലാക്കിയിരുന്നു. ജനകീയ സമിതി വൻ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡില്‍ 10 ബഡുകള്‍ സജ്ജീകരിച്ച്‌ കിടത്തി ചികിത്സ ആരംഭിച്ചത്.

എന്നാല്‍, മന്ത്രി പ്രഖ്യാപിച്ച 6 വരെയുള്ള ഒ.പിയും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ഇപ്പോഴും ലഭ്യമല്ല. മൂന്ന് വാർഡുകളും 52 ബെഡുകളുമാണ് ഇവിടെ മുമ്ബുണ്ടായിരുന്നത്. ഇത് നിർത്തലാക്കിയത് കുറിച്ചിയിലെയും സമീപ പ്രദേശങ്ങളിലേയും സാധാരണക്കാർക്ക് കനത്ത പ്രഹരമാണ്.
തിരഞ്ഞെടുപ്പില്‍ കുറിച്ചി മന്ദിരം ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ജനങ്ങളും ആശുപത്രി സംരക്ഷണ സമിതിയും ആവശ്യപ്പെടുന്നു.