ഉംറയ്ക്കായി സൗദിയിലെത്തിയ പാലക്കാട് സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം റിയാദില്‍ ഖബറടക്കും

Spread the love

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദില്‍ നിര്യാതയായി. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്റെ ഭാര്യ ലൈല (50) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ച്‌ മരിച്ചത്.

video
play-sharp-fill

ഒന്നര മാസം മുമ്പ് ഉംറ നിര്‍വഹിക്കുന്നതിനായി സൗദിയിലെത്തിയ ലൈല, ഉംറക്ക് ശേഷം റിയാദില്‍ കഴിയുന്ന മക്കളുടെ കൂടെയായിരുന്നു താമസം. ഭര്‍ത്താവ് ബഷീര്‍ നാട്ടിലാണുള്ളത്. മക്കള്‍: നിസാര്‍ (ബംഗളൂരു), അന്‍സര്‍, അനീഷ.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group