
കോട്ടയം: ആത്മയും കെ. പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തിയ ലോകനാടകദിന ആഘോഷം കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടി ചെറിയ ഉദ്ഘാടനം ചെയ്തു.
എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സി ടി അരവിന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനത്തിൽ പൂഞ്ഞാർ വിജയൻ,ഉറവക്കൽ ലൈല തുടങ്ങിയ കലാകാരന്മാരെയും സിവിൽ സർവീസ് പരീക്ഷയിൽ 166 റാങ്ക് നേടിയ ദിവ്യ എസ്സിനെയും ആദരിച്ചു.ആർട്ടിസ്റ്റ് സുജാതൻ അധ്യക്ഷത വഹിച്ചു.
വി.ബി ബിനു, ഫാ എം പി ജോർജ്, ജോഷി മാത്യു, കെ സി വിജയകുമാർ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ പഴയകാല നാടകഗാനങ്ങൾ അരങ്ങേറി.എൻ എൻ പിള്ള രചിച്ച കുടുംബയോഗം നാടകം അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


