വി ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങള്‍ ഇറക്കുന്നു; നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് സംവാദത്തിന് തയാർ; രാജീവ് ചന്ദ്രശേഖർ

Spread the love

നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങള്‍ ഇറക്കുകയാണെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ.

video
play-sharp-fill

രാജീവ്‌ എന്ന സിപിഎം മെമ്പറേ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദം സൃഷ്ടിക്കാൻ നുണ പറയുകയാണ്. കോണ്‍ഗ്രസ്‌ ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവൻകുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീല്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് തയ്യാറാണ്. ഇന്ധനവിലവർധനവുമായി ബന്ധപ്പെട്ട തീരുമാനം ജനങ്ങള്‍ക്ക് ഗുണകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നുവെന്നും സ്റ്റേറ്റ് വാറ്റ് കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group