
കോട്ടയം: ചില പദ്ധതികൾ മുടക്കി. ചിലത് നടപ്പാക്കി. ഇതിൽ മുടക്കിയതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് കോട്ടയത്തുകാരാണ്. കോട്ടയത്തെ വികസനം മുടക്കി,എല്‍.ഡി.എഫ് സർക്കാരിന് എതിരെ ആരോപണവുമായി കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികള്‍ ഒന്നും മുന്നോട്ടു കൊണ്ടു പോകാൻ എല്‍ഡിഎഫ് സമ്മതിച്ചില്ല. പട്യാല മോഡലില്‍ ചിങ്ങവനത്ത് സ്പോട്സ് കോളജ് സ്ഥാപിക്കാനായരുന്നു പദ്ധതി.
കേരളത്തിലെ കായിക മേഖലയില്‍ നില്‍ക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു പദ്ധതി. ചിങ്ങവനത്ത് പദ്ധതി ആരംഭിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുത്തു. കാര്യവട്ടം ഗ്രീൻ ഫീല്‍ഡ് മോഡലില്‍ നെഹ്റു സ്റ്റേഡിയവും നാഗമ്പടത്ത് പ്ലാൻ ചെയ്തു. എന്നാല്‍, തുടർച്ച ഉണ്ടായില്ല. ഒരു സർക്കാർ കൊണ്ടു വന്ന പദ്ധതികള്‍ അടുത്ത സർക്കാർ ചവിട്ടുകയാണ് ചെയ്തത്. കേരളത്തില്‍ ഒരിടത്തും കാണാത്ത പ്രതിഭാസം നമ്മള് കാണുകയാണ്. എന്നാല്‍, ചില പദ്ധതികള്‍ എല്‍ഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു മഹാ പ്രോജക്ട് എന്നോണം എല്‍.ഡി.എഫ് ടേക്കപ്പ് ചെയ്തു. ഞങ്ങള്‍ അതിനൊക്കെ അനുകൂലമാണ്. വാട്ടർ മെട്രോ ഉമ്മൻ ചാണ്ടി ഒപ്പിട്ട എഗ്രിമെൻ്റിൻ്റെ പുറത്താണ്. ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ആളുകളില്‍ തന്നെ രണ്ട് അഭിപ്രായമാണ് ഉള്ളതെന്നാണ് ഞങ്ങള്‍ കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ചിന്താഗതി മുൻ സർക്കാർ ചെയ്തത് ചവിട്ടി മുക്കുക എന്ന ചിന്താഗതി , മറ്റൊന്ന് നേരത്തെ ഉള്ള സർക്കാർ തുടങ്ങിയതാണെങ്കിലും അത് തുടർന്നു പോകണം എന്ന ചിന്താഗതി. ഒരു മുന്നണിയുടെ രണ്ട് സമീപനമാണിത്. ഈ സമീപനത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വന്നത് കോട്ടയമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.



