
തിരുവനന്തപുരം: കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദിന്‍റെ ആക്ഷേപം തള്ളി കടകംപള്ളി.
ശരത് ചന്ദ്രപ്രസാദിൻ്റെ വിലകുറഞ്ഞ പ്രസ്‌താവനക്ക് മറുപടി പറയുന്നില്ലെന്നും വോട്ടർമാരാണ് പുലികള്‍ അവർ മറുപടി പറയുമെന്നും ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല എന്നും കടകംപള്ളി.
സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവായി കഴക്കൂട്ടം മാറിയെന്നായിരുന്ന ശരത് ചന്ദ്ര പ്രസാദ് പറഞ്ഞത്. കഴക്കൂട്ടത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ് കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടായിരുന്നു കടകംപള്ളിയുടെ പ്രതികരണം. എക്കാലവും തെരെഞ്ഞെടുപ്പ് സമയത്ത് ളത്തരം ആരോപണം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെയും കടകംപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. 5 വർഷം കേന്ദ്രമന്ത്രിയായിരുന്ന ബിജെപി സ്ഥാനാർത്ഥി ഒരു റാന്തല്‍പോലും വച്ചില്ല. പ്രാദേശിക ബിജെപി പ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ്ഗോപി രണ്ട് ഹൈമാസ് ലൈറ്റെങ്കിലുo വച്ചു. അഞ്ചു പൈസയുടെ ഉപഹാരം മണ്‌ഡലത്തിന് ചെയ്യാത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



