ഒരു വികസനവും നടക്കാത്ത നാടായി കോട്ടയം മാറിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ

Spread the love

കോട്ടയം: കോട്ടയത്തിന്റെ മാറ്റത്തിന് ഒട്ടേറെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ.
മാറുന്ന കേരളത്തില് കോട്ടയം മണ്ഡലത്തില് മാത്രം മാറ്റമില്ലെന്ന് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘സ്ഥാനാര്ഥി സംസാരിക്കട്ടെ’ എന്ന തെരഞ്ഞെടുപ്പ് മീറ്റ് ദ് പ്രസ് പരിപാടിയില് പങ്കെടുത്തു പ്രസംഗിക്കവെ അനില്കുമാര് പറഞ്ഞു.

video
play-sharp-fill

കോട്ടയം മണ്ഡലത്തിന്റെ വികസനത്തെ ആകാശപ്പാതയില് തടഞ്ഞിട്ടിരിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യത്യാസം 27,000 വോട്ടുകള് വോട്ടര്പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കുറഞ്ഞിരിക്കുകയാണ്.
ജില്ലയില് ഏറ്റവും കൂടുതല് വോട്ട് കുറഞ്ഞതു കോട്ടയത്താണ്. 1,74,000 വോട്ടുകള് ഉണ്ടായിരുന്ന മണ്ഡലത്തില് ഇപ്പോള് 1,47,000 വോട്ടുകള് മാത്രമാണുള്ളത്. അന്തിമ വോട്ടര്പട്ടികയില് പുതുതായി ചേര്ത്തിരിക്കുന്നവരുടെ എണ്ണം ലഭിച്ചിട്ടില്ല. അതു പുതിയ വോട്ടുകളാണ്. 3000ത്തോളം വോട്ടുകള് കൂടിയുണ്ടാകും.

ആകെയുള്ള വോട്ടുകളില് 27,000 വോട്ടുകള് കോട്ടയം മണ്ഡലത്തിന്റെ ഇന്നത്തെ രാഷ്ട്രീയ ഘടനയെ മാറ്റിമറിക്കുന്നതാണെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. പ്രളയരഹിത കോട്ടയം കൈയെത്തിപ്പിടക്കാവുന്ന ദൂരത്തിലാണ്. കോട്ടയം മുഴുവന് കുരുക്കിലാണ്.
ചിങ്ങവനം ബൈപാസ്, എംസി റോഡിനു ബൈപാസ്, കഞ്ഞിക്കുഴി ബൈപാസ്, സംക്രാന്തി എന്നിവ നിര്മിച്ച്‌ കോട്ടയത്തെ വികസനം സാധ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഹ്റു സ്റ്റേഡിയം വികസിപ്പിക്കും, ഐടി ഹബ്, ലോജിസ്റ്റിക് ഹബ്, ജുഡീഷല് കോംപ്ലക്സ്, മലരിക്കല് മാതൃക കോട്ടയത്തെക്കും എത്തിക്കും, പാടശേഖരസമിതികളെ ഉള്പ്പെടുത്തി കാര്ഷികരംഗം വികസിപ്പിക്കും. കുടിവെള്ളപ്രശ്നം പരിഹരിക്കും തുടങ്ങിയ വികസന സ്വപ്നങ്ങളും കെ. അനില്കുമാര് പങ്കുവച്ചു.

എല്ഡിഎഫ് സ്ഥാനാര്ഥി കെ. അനില്കുമാറിന്റെ പ്രകടനപത്രിക കേരള കോണ്ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം തോമസ് ചാഴികാടന്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥനു നല്കി പുറത്തിറക്കി.