‘നഴ്‌സുമാരുടെ സമരം ധിക്കാരം, രോഗികളുടെ ജീവൻ വച്ച്‌ വിലപേശുന്നു’; സമരത്തെ ജനങ്ങള്‍ക്ക് വേണ്ടി നേരിടുമെന്ന് മാനേജ്മെൻ്റ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി.

video
play-sharp-fill

ധാരണയിലെത്താതെ 26 ആശുപത്രികള്‍ക്കെതിരായാണ് സമരം.
എന്നാല്‍ സമരത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് മാനേജ്മെൻ്റുകള്‍.

ആവശ്യമെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ വ്യക്തമാക്കി. ഈ മാസം 30തു വരെ ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്ന് ഹൈക്കോടതി നി‍ർദേശമുണ്ടെന്നും അതിനാല്‍ തന്നെ നഴ്‌സുമാർ നടത്തുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഹുസൈൻ കോയ തങ്ങള്‍ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സുമാരുടേത് ധിക്കാരമാണ്. രോഗികളുടെ ജീവൻ വച്ച്‌ വിലപേശുകയാണ്. സമരം ചെയ്താല്‍ നടപടികളുണ്ടാവുമെന്നും അസോസിയേഷൻ നേതാക്കള്‍ വ്യക്തമാക്കി. സമരത്തെ ജനങ്ങള്‍ക്ക് വേണ്ടി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.