കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം; ചോദ്യം ചെയ്യലില്‍ പൊലീസ്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി

Spread the love

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം.

video
play-sharp-fill

കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്.
ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാർ കൊട്ടാരത്തില്‍ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച്‌ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂർക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.