
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.
എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ്. നട്ടാല്‍ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്‍റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമാണ്.
തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തിയാണ്. വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലൻ്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്നും വെല്‍ഫെയർ പാർട്ടിയുമായിട്ടാണ് ബന്ധമെന്നും പി എം എ സലാം പറഞ്ഞു.
പറഞ്ഞത് ബാലൻ ആയതിനാല്‍ മറുപടി കുറച്ചു കഴിഞ്ഞു പറഞ്ഞാല്‍ മതിയെന്നും പി എം എ സലാം പ്രതികരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് പിൻവലിച്ചു മാപ്പ് പറയുന്ന ആളാണ് എ കെ ബാലൻ. ഇക്കാര്യത്തിലും അതിനാണ് സാധ്യതയെന്നും പി എം എ സലാം പറഞ്ഞു.



