
പാലാ: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിഞ്ഞു.പാലാ തിരിച്ച് പിടിക്കാനൊരുങ്ങി
എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് വിദ്യാര്‍ഥികളോടും അധ്യാപകരോടും വോട്ട് അഭ്യര്‍ഥിച്ചു.
ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ്, പാലാ സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സ കോളജ് എന്നിവിടങ്ങളിലെത്തി സ്ഥാനാർഥി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സയന്‍സ് സിറ്റിയും ട്രിപ്പിള്‍ ഐടിയും മണ്ഡലത്തിലെ വികസനനേട്ടങ്ങളായി സ്ഥാനാർഥി ഉയർത്തികാട്ടി. തുടര്‍ന്ന് ബില്യന്റ് കോളജിന്റെ രണ്ട് കാമ്പസുകളിലെത്തി അധ്യാപകരെയും ജീവനക്കാരെയും പ്രത്യേകം കണ്ട് വോട്ട് തേടി.
ജോസ് കെ. മാണി കിണഞ്ഞു തലനാട്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് തലനാട് പഞ്ചായത്തില്‍ തലനാട് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് 9.30ന് ബാലവാടി ജംഗ്ഷനില്‍ സമാപിക്കും. 10ന് മൂന്നിലവ് ടൗണില്‍നിന്ന് ആരംഭിച്ച് കൂട്ടക്കല്ലില്‍ ഉച്ചയ്ക്ക് സമാപിക്കും. വൈകുന്നേരം 5.30ന് കടനാട് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് കൊല്ലപ്പള്ളിയില്‍ സമാപിക്കും.
പാലായിലെ താരങ്ങൾ ഇവർ
പാലാ
1. ജോസ് കെ. മാണി- (കേരള കോൺഗ്രസ് -എം)-രണ്ടില
2. ഷോൺ ജോർജ്(ഭാരതീയ ജനതാ പാർട്ടി)താമര
3. സന്തോഷ് നടൂപ്പറമ്പിൽ(ബഹുജൻ സമാജ് പാർട്ടി)-ആന
4. അഡ്വ. റോണി നെടുംപള്ളിൽ(ആം ആദ്മി പാർട്ടി)-ചൂൽ
5. സി. ജി. ബാബു (സ്വതന്ത്രൻ)-ബലൂൺ
6. മാണി സി. കാപ്പൻ(സ്വതന്ത്രൻ)-ട്രക്ക്
7. സന്തോഷ് പുളിക്കൽ(സ്വതന്ത്രൻ)-ടെലിഫോൺ



