
ദി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KICDC) ന് കീഴില്‍ ജോലി നേടാന്‍ അവസരം.
മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി ഏപ്രില്‍ 27.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1.
പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുക. ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. മികവിന് അനുസരിച്ച് ഇത് നീട്ടി നല്‍കാം.
പ്രായപരിധി
32 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
സിഎ/ ഐസിഡബ്ല്യൂഎ ഇന്റര്‍ വിജയിച്ചിരിക്കണം. ആര്‍ട്ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന.
1 മുതല്‍ 2 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. നിയമനം സംബന്ധിച്ച അന്തിമ തീരുമാനം KICDCയില്‍ നിക്ഷിപ്തമായിരിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ലേറ്റസ്റ്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://recruitopen.com/cmd/kicdc3.html
വിജ്ഞാപനം: Click



