വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചു; പ്രചരിച്ചത് വ്യാജ വാർത്ത; ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്.

video
play-sharp-fill

പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും വിലാസവും ഉപയോഗിച്ച്‌ വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണം. സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത്.

വിദ്യാർത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തിയുണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അവധി ക്രമീകരണങ്ങളില്‍ ഒരു മാറ്റവുമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group