
കുമരകം: ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ കുമരകം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും കുമരകം ചന്ത കവലയിലെ ഇന്ദിരാ നഗറിൽ നടന്നു.
യുഡിഎഫ് കൺവീനർ സി.ജെ. സാബു അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
മോഹൻ കെ. നായർ, പി.എ. ഹരിശ്ചന്ദ്രൻ, കുഞ്ഞച്ചൻ വേലിത്തറ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു പീടിയേക്കൽ എന്നിവരും നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


