
കോഴിക്കോട്: കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
യുഡിഎഫിന്റെ കോഴിക്കോട്ടെ മഹാറാലിയില്‍ വെച്ചാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ആര്‍ജെഡിയിലെ പിളര്‍പ്പിന്റെ ഭാഗമായാണ് കിഷന്‍ ചന്ദിന്റെ ഈ പുതിയ നീക്കം. മുന്നണി അവഗണിച്ചിട്ടും എല്‍ഡിഎഫ് വിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കിഷന്‍ ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍ജെഡി വിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് ആവേശക്കടല്‍ തീര്‍ക്കുന്ന കാഴ്ചയാണ് കോഴിക്കോടുണ്ടായത്. മഹാറാലിയില്‍ ശബരിമല സ്വര്‍ണക്കൊള്ളയും ആരോഗ്യമേഖലയിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കുമെന്നും സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്രയെന്നുമാണ് വാഗ്ദാനം.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി നല്‍കുമെന്നും യുഡിഎഫ് വാഗ്ദാനം നല്‍കി. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് നടപ്പാക്കും.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍ യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞു. എല്‍ഡിഎഫിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.



