മെഡിസെപ് പോർട്ടൽ സ്തംഭിച്ചു;ആനുകൂല്യം മുടങ്ങി; രണ്ടാഴ്ചക്കിടെ ആശുപത്രി വിട്ടത് പതിനായിരത്തിലേറെ പേർ

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്
മെഡിസെപ് പോർട്ടൽ സ്തംഭിച്ചതിനെത്തുടർന്ന് ചികിത്സാനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലേറെ പേർക്കാണ് ചികിത്സാനുകൂല്യം ലഭിക്കാതെ ആശുപത്രി വിടേണ്ടിവന്നത്.

video
play-sharp-fill

വിഷയം ഇൻഷുറൻസ് കമ്പനിമേധാവികളുമായി ചർച്ച ചെയ്തതായും 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചതായും ധനവകുപ്പധികൃതർ പറഞ്ഞു.

ആദ്യഘട്ടത്തെക്കാൾ കൂടുതൽ ചികിത്സയും ആനുകൂല്യങ്ങളും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന്, വിവരങ്ങൾ സമർപ്പിക്കുന്നതിലുള്ള സാങ്കേതികതടസ്സമാണ് പ്രശ്നത്തിനുകാരണമെന്നാണ് ഔദ്യോഗികവിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിസെപ് ഇൻഷുറൻസ് വെബ്‌പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിനിടെ 14 മുതൽ 18 വരെ സാങ്കേതികതടസ്സം നേരിട്ടതായി അധികൃതർ പറഞ്ഞു.

നിലവിൽ ഏകദേശം 2917 ക്ലെയിമുകൾക്ക് ആദ്യഘട്ട അംഗീകാരവും 5367 ക്ലെയിമുകൾക്ക് അന്തിമഘട്ട അംഗീകാരവും നൽകാനുണ്ട്. ഏതെങ്കിലും ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമായിട്ടില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനവകുപ്പ് അധികൃതർ പറഞ്ഞു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം ഉപയോഗിച്ചു നടപ്പാക്കുന്ന മെഡിസെപ് പദ്ധതി വെന്റിലേറ്ററാണെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ ആരോപിച്ചു.