എന്തൊരു ചൂട്; സംസ്ഥാനത്ത് കൂടുന്നു ചൂട്;കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ യു.വി സൂചിക ഉയരുമെന്ന് റിപ്പോർട്ട്; നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും ചൂടേറുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത.

video
play-sharp-fill

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും കൂടാനിടയുണ്ട്.

ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യു.വി സൂചിക ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.വി സൂചിക ഉയരുന്നതിനാൽ കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു