രാജ്യത്തെ എല്‍പിജി ബുക്കിംഗ് സമയപരിധിയില്‍ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ.

Spread the love

ഡല്‍ഹി: രാജ്യത്തെ എല്‍പിജി ബുക്കിംഗ് സമയപരിധിയില്‍ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. പഴയ സമയ പരിധി പുതുക്കിയെന്ന പേരില്‍ പ്രചരിക്കുന്ന വാർത്തകള്‍ സംബന്ധിച്ച്‌ പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം വിഷയത്തില്‍ പ്രതികരിച്ചത്.

video
play-sharp-fill

പിഎംയുവൈ കണക്ഷനുകള്‍ക്ക് 45 ദിവസവും, പിഎംയുവൈ അല്ലാത്ത സിംഗിള്‍ ബോട്ടില്‍ കണക്ഷനുകള്‍ക്ക് 25 ദിവസവും, പിഎംയുവൈ അല്ലാത്ത ഡബിള്‍ ബോട്ടില്‍ കണക്ഷനുകള്‍ക്ക് 35 ദിവസവും എന്ന രീതിയിലായിരുന്നു വാർത്തകള്‍ എത്തിയിരുന്നത്.

ഇത് സംബന്ധിച്ചാണ് കേന്ദ്രം വ്യക്തത വരുത്തിയിരിക്കുന്നത്. നിലവിലെ ബുക്കിംഗ് സമയങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിഞ്ഞിരിക്കേണ്ടത്
നഗരപ്രദേശങ്ങളില്‍ 25 ദിവസമാണ് നിലവില്‍ ബുക്കിംഗ് കാലാവധി, എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 45 ദിവസവുമായിരിക്കും. സ്കീമുകള്‍ അനുസരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും വാർത്താക്കുറിപ്പില്‍ കേന്ദ്രം ആവശ്യപ്പെട്ടു.

രാജ്യത്ത് ആവശ്യത്തിന് എല്‍പിജി സ്റ്റോക്കുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.