സോണിയാ ഗാന്ധി ആശുപത്രിയില്‍; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല, യാത്ര റദ്ദാക്കി

Spread the love

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് യാത്ര റദ്ദാക്കിയത്.ഇന്ന് കോഴിക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു.

video
play-sharp-fill

വൈകിട്ട് നാലരയ്‌ക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

കോഴിക്കോട്ടെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസില്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന തരത്തിലാണ് രാഹുലിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി വൻ സുരക്ഷാ ക്രമീകരണങ്ങള്‍ കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിന്റെ പരിസരത്തും ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുലിന്റെ യാത്ര റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ഇന്നലെയാണ് 79കാരിയായ സോണിയാ ഗാന്ധിയെ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഡല്‍ഹിയിലെ സർ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആമാശയത്തില്‍ അണുബാധയുണ്ടെന്ന് സംശയമുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു.