പക്ഷിപ്പനി:വെച്ചൂർ ,വൈക്കം, ആർപ്പൂക്കര ,ഏറ്റുമാനൂർ, അയ്മനം, കുമരകം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇറച്ചിക്കും മുട്ടയ്ക്കും നിരോധനം

Spread the love

അയ്മനം : ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ആയതിൻറെ 10 കിലോമീറ്റർ പരിധിയിൽ ഉള്ള കോട്ടയം ജില്ലയിലെ വെച്ചൂർ വൈക്കം, ആർപ്പൂക്കര ,ഏറ്റുമാനൂർ, അയ്മനം, കുമരകം എന്നീ

video
play-sharp-fill

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, വളം എന്നിവയുടെ വിൽപ്പനയും കടത്തലും മൂന്നു മാസത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചു.

വ്യാപാരം നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിൽ താറാവ്, കോഴി, കാട മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം വളം എന്നിവയുടെ വിൽപ്പനയും കടത്തലും 3 മാസത്തേക്ക് നിരോധിച്ചിട്ടുള്ളതാണ്.

മേൽ നിർദ്ദേശം അനുസരിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ ദുരന്ത നിവാരണ നിയമം വകുപ്പ് 26 പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന വിവരവും അറിയിച്ചിട്ടുണ്ട്.