കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു 

Spread the love

കുട്ടനാട്: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു.

video
play-sharp-fill

ഇന്നത്തെ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. പത്രികയില്‍ കേസ് വിവരങ്ങള്‍ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എല്‍ഡിഎഫാണ് റെജി ചെറിയന്റെ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചത്.

മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയില്‍ പിന്തുണച്ചവരുടെ പേര് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സത്യം ജയിച്ചെന്നും പരാജയ ഭീതി കൊണ്ടാണ് എല്‍ഡിഎഫ് പരാതി നല്‍കിയതെന്നും പരാതി കള്ളമെന്ന് വരണാധികാരി സ്ഥിരീകരിച്ചെന്നും റെജി ചെറിയാൻ പ്രതികരിച്ചു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് പത്രിക തള്ളിക്കളയാൻ കഴിയില്ല. പത്രിക തള്ളാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു.

റെജി ചെറിയാൻ നല്‍കിയ പത്രികയില്‍ രാമൻചിറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് സിപിഐഎമ്മിന്റെ പരാതിക്ക് ആധാരം.