
കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി നിർമ്മല ജിമ്മിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എൽഡി വൈ എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ത്രിദിന മേഖലാ ജാഥയ്ക്ക് തുടക്കമായി.
മേഖലാജാഥയുടെ ആദ്യ ദിന പരിപാടികൾ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് വെച്ചു കേരള യൂത്ത് ഫ്രണ്ട് (എം ) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ട് ബിപിൻ വെട്ടിയാനി ഉദ്ഘാടനം ചെയ്തു.
കുര്യനാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കേരളാ കോൺഗ്രസ്സ് (എം) മരങ്ങാട്ടുപിള്ളി മണ്ഡലം പ്രസിഡണ്ട് ജിജോ കുടിയിരുപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. 24, 25, 26 തീയതികളിലായാണ് മേഖലാ ജാഥ നടത്തപ്പെടുന്നത്.
മരങ്ങാട്ടു പള്ളി, കടപ്ളാമറ്റം, കാണക്കാരി, കിടങ്ങൂർ, മാഞ്ഞൂർ, കുറവിലങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ജാഥയുടെ ക്യാപ്റ്റൻ
കെഎസ് സി.എം സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി എം.എ.രഞ്ജിത് വൈസ് ക്യാപ്റ്റനും എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ വിനീത് വി. വിജയൻ മാനേജരുമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവീൺ പോൾ, ലിജു ജോസഫ് മേക്കാട്ട്, മനു ജോർജ് തൊണ്ടിക്കൽ,
വിനോദ് കെ തോമസ്, സുധിൻ സതീശ്
ചന്ദ്രാജി വിസി,
ശരത് കുമാർ വി എം എന്നിവർ സ്ഥിരം ജാഥാ അംഗങ്ങൾ ആണ്.
ആദ്യദിനത്തിൽ മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തി.



