
ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയില്‍ ആവശ്യപെടുന്നു.
നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിക്കാരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുദ്രവെച്ച കവറിലെ വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും ജാമ്യം റദ്ദാക്കുന്നതില്‍ കോടതി അന്തിമ തീരുമാനമെടുക്കുക.



