
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം നിലനില്‍ക്കുന്ന 6 പള്ളികള്‍ ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സിംഗിള്‍ ബെഞ്ച് ഇറക്കിയ ഇടക്കാല ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്.
എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളാണ് ബന്ധപ്പെട്ട കലക്ടർമാരോട് ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നത്. 2024 ഓഗസ്റ്റ് 30നാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് ഇറക്കിയത്.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പള്ളികള്‍ ഏറ്റെടുക്കാനും റിപ്പോർട്ട് നല്‍കാനുമായിരുന്നു പാലക്കാട്, എറണാകുളം കലക്ടർമാർക്കു സിംഗിള്‍ ബെഞ്ച് നിർദേശം നല്‍കിയത്.



