
തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. നീണ്ട 11 വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്
വൈകീട്ട് അഞ്ച് മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി രൂപേഷ് ജയിൽ മോചിതനായത്. വിയ്യൂർ ജയിൽ കവാടത്തിൽ ഭാര്യ ഷൈനയും സഹപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് രൂപേഷിനെ സ്വീകരിച്ചു.
കൊച്ചി എൻഐഎ കോടതി ‘വെള്ളമുണ്ട കേസിൽ’ ശിക്ഷിച്ച രൂപേഷിന് സുപ്രിം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്. രണ്ട് കേസുകളിൽ നേരത്തെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ജയിൽ മോചനം സാധ്യമാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ഹാജരാകണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2015-ൽ കോയമ്പത്തൂരിലെ കറുമത്താപ്പേട്ടിയിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും ഉൾപ്പെടെ അഞ്ച് പേരെ പൊലിസ് പിടികൂടുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി 42-ഓളം കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. ഇതിൽ ഭൂരിഭാഗവും യുഎപിഎ (UAPA) നിയമപ്രകാരമുള്ളവയായിരുന്നു. നിലവിൽ 16 കേസുകൾ വിചാരണ ഘട്ടത്തിലാണ്. അതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായി.



