
കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ.
ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ.
അതേസമയം, അപരന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോല്‍വി ഭയന്നാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുള്‍പ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരില്‍ വി ഡി സതീശനും കളമശേരിയില്‍ പി രാജീവിനും അപരൻമാരുണ്ട്.



