
മാവോവാദി തടവുകാരൻ രൂപേഷ് അല്പസമയത്തിനകം ജയില്‍ മോചിതനാവും.11 വർഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് മോചിതനാവുന്നത്. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്.
രൂപേഷിനെതിരെ 43 യുഎപിഎ കേസുകളാണ് ഉണ്ടായിരുന്നത്. അതില്‍ 15 കേസുകളിലെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി രൂപേഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ജയില്‍ മോചിതനാവുന്നത്. ഭാര്യ ഷൈന ഉള്‍പ്പടെയുള്ളവർ രൂപേഷിനെ കൂട്ടാനെത്തിയിട്ടുണ്ട്. 11 കൊല്ലം മുമ്പാണ് രൂപേഷ് പിടിയിലാവുന്നത്.
അന്ന് അറസ്റ്റിലായ പലരും മോചിതരായിരുന്നെങ്കിലും രൂപേഷ് ജയിലില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപേഷിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. അനുമതി നല്‍കാത്ത ജയില്‍ വകുപ്പിന്റെ നിലപാടിനെതിരെ നിരവധി തവണ രൂപേഷ് പ്രതിഷേധിച്ചിരുന്നു. നിരവധി തവണ മനുഷ്യാവകാശ പ്രവർത്തകർ ഉള്‍പ്പടെയുള്ളവർ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


