എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ആന്റണി രാജു വിട്ടു നില്‍ക്കുന്നതില്‍ സിപിഎമ്മില്‍ അമർഷം.

Spread the love

തിരുവനന്തപുരം: എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ഥി സുധീര് കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില് നിന്ന് ആന്റണി രാജു വിട്ടു നില്‍ക്കുന്നതില്‍ സിപിഎമ്മില്‍ അമർഷം.

video
play-sharp-fill

ജനാധിപത്യ കേരള കോണ്ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ചാണ് ആന്റണി രാജു വിട്ടു നില്‍ക്കുന്നതെന്നാണ് സൂചന.
നോമിനേഷന് സമര്പ്പണത്തിനും സുധീറിനൊപ്പം ആന്റണി രാജു എത്തിയിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന് കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്കിയത്. അതേസമയം സിപിഎം അനുനയ നീക്കം തുടരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധീര് കരമനയുടെ തെരഞ്ഞെടുപ്പ് കൺവന്ഷനില് മുന് മന്ത്രിയായ ആന്റണി രാജുവിനെ എത്തിക്കാനാണ് ശ്രമം. ആന്റണി രാജുവിന് അയോഗ്യത നിലനില്‍ക്കുന്നതിനാലാണ് എല്ഡിഎഫ് സുധീര് കരമനയെ സ്ഥാനാര്ഥിയാക്കിയത്.