കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി.

Spread the love

കടുത്തുരുത്തി: കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി. എൽ ഡി എഫ് സ്ഥാനാർത്ഥി നിർമല ജിമ്മി തിങ്കളാഴ്ച നാമനിർദേശ പത്രിക ഡെപ്യൂട്ടി കളക്ടർ (ലാൻഡ് റെക്കോർഡ്സ്) മിനി മാത്യു മുൻപാകെ സമർപ്പിച്ചു.

video
play-sharp-fill

പ്രവർത്തകരുടെയും അനുയായികളുടെയും ആവേശഭരിതമായ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മണ്ഡലത്തിൽ ഉത്സാഹത്തിന്റെയും പ്രതീക്ഷയുടെയും പുതിയ തരംഗം സൃഷ്ടിച്ചു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു നാമനിർദേശ സമർപ്പണം നടന്നത്.

നാമനിർദേശ സമർപ്പണത്തോടെ കടുത്തുരുത്തിയിൽ തെരഞ്ഞെടുപ്പ് പോരാട്ടം ഇനി കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. മുന്നിലുള്ള ദിവസങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ചൂടേറും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി സിറ്റിംഗ് എം എൽ എ മോൻസ് ജോസഫ് ആണ് മത്സരിക്കുന്നത്. കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയാണ് നിർമ്മല ജിമ്മി.
രണ്ട് കേരളാ കോൺഗ്രസുകൾക്കും വേരോട്ടമുള്ള മണ്ഡലമാണ് കടുത്തുരുത്തി. ആര് ജയിക്കും എന്നുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.