‘വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും, ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുക’; ഷാഫി പറമ്പില്‍

Spread the love

വടകര: വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തുന്ന തിരഞ്ഞെടുപ്പായി മാറുമെന്ന് ഷാഫി പറമ്പില്‍ എം പി. ബിജെപിയെ പാലക്കാട് തോല്‍പ്പിക്കുന്നത് യുഡിഫ്. ഞങ്ങളുടെ ഡീല്‍ ജനങ്ങളുമായി.

video
play-sharp-fill

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന കെ സുധാകരൻ്റെ പരാമർശം, തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡെന്നും ഷാഫി പറഞ്ഞു.

ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുക. കെ സുധാകരനെ പോലുള്ള വലിയ നേതാവിനെ എനിക്ക് ഉപദേശിക്കാൻ കഴിയുമോ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം പാർട്ടിയുടെത് തന്നെയായിരിക്കും. വീട്ടില്‍ പോയി ചോദ്യം ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും. പാലക്കാട്ടെ ഡീല്‍ എല്ലാക്കാലത്തും ഉള്ള വിഷയമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം വിട്ട് യുഡിഎഫില്‍ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്. എന്നാല്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരും. വടകര മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും. അതേസമയം യുഡിഎഫിന് പാലക്കാടുമായി ഒരു ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.