
തിരുവനന്തപുരം: സ്വത്ത് വിവരം കുറച്ചു കാണിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക പരിഗണിക്കാതെ മാറ്റിവെച്ചു.
വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. കൃത്യമായ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉച്ചകഴിഞ്ഞ് വിശദമായ വാദം കേള്‍ക്കും.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് രാജീവ് ചന്ദ്രശേഖരിന്റെയും പത്രിക മാറ്റിവെച്ചു. ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.



