
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ.
ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നും സൂക്ഷ്മ പരിശോധന സമയത്ത് പരാതി കൊടുക്കുമെന്നും ശബരിനാഥൻ പറഞ്ഞു.
ബിജെപിയെ അനുഗഹിക്കാൻ ഉത്തർപ്രദേശില്‍ നിന്ന് അഘോരികള്‍ വന്നതിനെക്കുറിച്ചും ശബരിനാഥൻ അഭിപ്രായപ്പെട്ടു. സ്വാമിമാർ വന്നുപോകട്ടെ എന്നും താൻ വോട്ടർമാരെയാണ് കാണുന്നത് എന്നും ശബരിനാഥൻ പറഞ്ഞു. വന്ന സ്വാമിമാർ യോഗിയുടെ യുപിയെക്കുറിച്ചാണ് പറഞ്ഞത്. ഇതാണ് തനിക്ക് രാജീവ് ചന്ദ്രശേഖറോട് പറയാൻ ഉള്ളത് എന്നും ശബരിനാഥൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടതിനെയും ശബരിനാഥൻ വിമർശിച്ചു. ഇലക്ഷൻ കമ്മീഷന്റെ സീല്‍ ബിജെപി ഓഫീസിലാണോ എന്നും ഗുരുതരമായ വിഷയമാണ് എന്നും ശബരിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചതായി നിലവില്‍ ഒരു പരാതിയുണ്ട്.. കോണ്‍ഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്‍കിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.
കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതല്‍ 50000 രൂപ വരെയാണെന്നും കോണ്‍ഗ്രസ് ‘എക്സ്’ പോസ്റ്റില്‍ പറയുന്നു.



