പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.

video
play-sharp-fill

കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും.

ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ മൂന്നുപേരും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗതയിൽ എത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ തിങ്കളാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.