വേനൽചൂട് കഠിനമാകുന്നു; സംസ്ഥാനത്ത് ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Spread the love

സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായാണ് റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം) എന്നീ 6 സ്റ്റേഷനുകളിലാണ് ഓറഞ്ച് അലർട്ട്. മൂന്നാർ (ഇടുക്കി), കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നീ 5 സ്റ്റേഷനുകളിലാണ് യെല്ലോ അലർട്ട്.

video
play-sharp-fill