ഷാജി പാപ്പന്റെ പടയോട്ടം; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ആട് 3;ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ

Spread the love

റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്.

video
play-sharp-fill

മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ ആയിരുന്നു. വീക്കെൻഡ് അവസാനിക്കുന്ന ഞായറാഴ്ച കൂടെ പിന്നിടുമ്പോൾ 4 ദിവസം നീണ്ട ആദ്യ വീക്കെൻഡ് കൊണ്ട് ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമത് എത്താൻ ആട് 3 ക്ക് സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാൽ നായകനായ “തുടരും”, കല്യാണി പ്രിയദർശന്റെ “ലോക” എന്നീ ചിത്രങ്ങളെ ലിസ്റ്റിൽ യഥാക്രമം മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ആട് 3 ലിസ്റ്റിൽ രണ്ടാമത് എത്തിയത്.

കേരളത്തിന് പുറത്ത് ഗൾഫ് മാർക്കറ്റിൽ യുഎഇയിൽ ആണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത് ആദ്യ രണ്ടു ദിനം കൊണ്ട് ഗൾഫിൽ നിന്ന് മാത്രം 20 ഗ്രോസ് ചിത്രം പിന്നിട്ടിരുന്നു.

റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഇതോടെ ആദ്യ 5 ദിനം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിലും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്.

ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”.