അനധികൃതമായി വിദേശ മദ്യവില്പന; വണ്ടൻപതാല്‍ സ്വദേശി പെരുവന്താനം പൊലീസിൻ്റെ പിടിയിൽ; ആറര ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു

Spread the love

മുണ്ടക്കയം ഈസ്റ്റ്‌ : അനധികൃതമായി വിദേശ മദ്യവില്പന നടത്തി വന്നിരുന്നയാളെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വണ്ടൻപതാല്‍ കല്ലറക്കല്‍ മനോജ്‌ കുമാർ (56) ആണ് അറസ്റ്റിലായത്.

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്തിയ പരിശോധനയിലാണ് അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആറര ലിറ്റർ വിദേശമദ്യം പിടിച്ചത്. മുപ്പത്തിയഞ്ചാംമൈലില്‍ വ്യാപാരസ്ഥാപനം നടത്തുകയാണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും ഇയാളുടെ പക്കല്‍ നിന്ന് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.