സർക്കാരിനെയും ദുരിതാശ്വാസ പ്രവർത്തകരെയും പറ്റിച്ച് പഞ്ചായത്ത് സെക്രട്ടറി അവധിയെടുത്ത് മുങ്ങി: ദുരിതബാധിതരുടെ പരാതി അന്വേഷിക്കാൻ അയച്ചത് പ്യൂണിനെ..! സെക്രട്ടറി മുങ്ങിയത് പനച്ചിക്കാട് പഞ്ചായത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: സ്വന്തം പഞ്ചായത്തിലെ ദുരിതബാധിതർ ദുരിതത്തിൽ വീർപ്പുമുട്ടുമ്പോൾ പഞ്ചായത്ത് ഓഫിസ് അടച്ചു പൂട്ടി സെക്രട്ടറി അവധിയെടുത്ത് മുങ്ങി. ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള അപേക്ഷയിൽ അന്വേഷണം നടത്താനുള്ള വൻ ചുമതല പ്യൂണിനെ ഏൽപ്പിച്ച ശേഷമായിരുന്നു സെക്രട്ടറിയുടെ മുങ്ങൽ. സംഭവം വിവാദമാകുകയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തതോടെ ദുരിത ബാധിതരെ അനാഥരാക്കിയ സെക്രട്ടറി കുടുക്കിലായിട്ടുണ്ട്.
പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി ഡി.മായയാണ് മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ അവധിയെടുക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് അവധിയെടുത്തത്. പ്രളയദുരിതത്തിൽ വലയുന്ന സാധാരണക്കാർ ധനസഹായം ലഭ്യമാക്കാൻ നൽകിയ അപേക്ഷകളെപ്പറ്റി പഠിക്കേണ്ട ഉത്തരവാദിത്വം പ്യൂണിനെ ഇവർ ഏൽപ്പിക്കുകയും ചെയതു. മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി മുന്നൂറോളം ആളുകളാണ് പഞ്ചായത്തിൽ കഴിയുന്നത്. പഞ്ചായത്തിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയും പഞ്ചായത്ത് സെക്രട്ടറിക്കാണ്. ഇതിനിടെയാണ് മേൽഉദ്യോഗസ്ഥരുടെ അനുവാദം നേടാതെ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി 16നും, 17നും അവധിയെടുത്തത്. അസിസ്റ്റന്റ് സെക്രട്ടറി, സൂപ്രണ്ട്, അക്കൗണ്ടന്റ്, പത്ത് ക്ലർക്കുമാർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർമാർ എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പോലും ചുമതല ഏൽപ്പിക്കാതെയായിരുന്നു സെക്രട്ടറി അവധിയെടുത്തത്.
ദുരിതബാധിതർക്കുള്ള ധനസഹായം നൽകേണ്ടത് സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത് പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും അടങ്ങും സംയുക്ത സംഘമാണ്. കഴിഞ്ഞ പ്രളയകാലത്ത് അനർഹർ അനധികൃതമായി ദുരിതാശ്വാസ തുക തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷകൾ പരിശോധിച്ച് അർഹരെ കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതിയ്ക്ക് രൂപം നൽകിയത്.
സെക്രട്ടറി അവധിയെടുത്തതിനു പിന്നാലെ, പഞ്ചായത്തിൽ നിന്നും ദുരിതബാധിതർക്ക് നൽകുന്ന ധനസഹായം സംബന്ധിച്ചു അന്വേഷിക്കാൻ അയച്ചതാകട്ടെ ഇവിടുത്തെ ഒരു പ്യൂണിനെയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പഞ്ചായത്തിൽ ഉയരുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരവാദിത്വപരമായ നിലപാടിനെതിരെ കോൺഗ്രസിന്റെ ഒൻപത് അംഗങ്ങൾ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ കടുത്ത പ്രതിഷേധം ഉയർത്തി. പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെക്രട്ടറിയ്ക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ജില്ലാ കളക്ടർക്കും ഇവർ കത്തു നൽകിയിട്ടുണ്ട്.

Third Eye News Live
0