സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അടുത്ത ലക്ഷ്യം പാർട്ടി സ്ഥാനങ്ങളിലും കോർപറേഷൻ ചെയർമാൻ, ബോർഡ് സ്ഥാനങ്ങളിലും: ചിലർ ഡിസിസി അധ്യക്ഷസ്ഥാനം വരെ ആവശ്യപ്പെട്ടിരിക്കുകയാണ്: ഉറപ്പു കിട്ടിയിട്ടേ പ്രചാരണത്തിനിറങ്ങു എന്ന വാശിയിലാണ് ചിലർ.

Spread the love

കോട്ടയം: എം.എല്‍.എ മോഹം തകര്‍ന്നടിഞ്ഞവര്‍ പ്രതീക്ഷവെക്കുന്നതു പാര്‍ട്ടി സ്ഥാനങ്ങളില്‍.
തങ്ങളുടെ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് സ്ഥാനങ്ങളില്‍ തങ്ങള്‍ക്കു പരിഗണന വേണമെന്നാണ് ആവശ്യം.
പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ക്കായിരിക്കും ബോര്‍ഡ് സ്ഥാനങ്ങളില്‍ പ്രഥമ പരിഗണന യെന്നാണു നേതാക്കൾ അറിയിച്ചിരിക്കുന്നത്.

video
play-sharp-fill

അതേസമയം, കോണ്‍ഗ്രസില്‍ ഡി.ഡി.സി പ്രസിഡന്റുമാര്‍ മത്സരിക്കുന്നയിടങ്ങളില്‍ ഡി.സി.ഡി പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ണുവെക്കുന്നവരും ഏറെ. ഇക്കൂട്ടര്‍ സ്ഥാനം ഉറപ്പിക്കാന്‍ നീക്കവും നടത്തുന്നുണ്ട്.

നാലും അഞ്ചും പേരാണു ഡി.ഡി.സി അധ്യക്ഷ സ്ഥാനത്തേക്കു കണ്ണുവെക്കുന്നത്.
മത്സരിക്കുന്നവര്‍ പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് അതിനു മുന്‍പു തന്നെ സ്ഥാനം ഉറപ്പിക്കാനാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്.
ഇക്കുറി സ്വാനാര്‍ഥിയാകുമെന്നു ഉറപ്പു കിട്ടിയവര്‍ പോലും അവസാന നിമിഷം തഴയപ്പെട്ടിരുന്നു. നേതാക്കള്‍ക്കു സീറ്റ് നിഷേധിക്കപ്പെട്ടത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്ററും ഫ്ലെക്സും അടിച്ചവരും ഓർഡര്‍ കൊടുത്തവരും റീലും നോട്ടീസും തയാറാക്കിവച്ചിരുന്നവരുമാണ് ഇവരില്‍ പലരും, ആവശ്യത്തിനുള്ള പണവും സ്വരുക്കൂട്ടിയിരുന്നു.
സീറ്റ് ഇല്ലെന്നായതോടെ വാക്കുകളിലൂടെയും റീല്‍സിലൂടെയും പ്രതിഷേധം അറിയിക്കുന്നവരുമുണ്ട്.

സീറ്റ് നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും തങ്ങളുടെ മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനു സജീവമായിട്ടില്ല.
പകരം സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഇവരെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാണ്.