വിമാനം പറന്നുയർന്ന ഉടൻ 60 കാരി മരിച്ചു; അടിയന്തിര ലാൻഡിങ് നടത്താതെ പൈലറ്റ്; യാത്രക്കാർ മൃതദേഹത്തിന് ഒപ്പം സഞ്ചരിച്ചത് 13 മണിക്കൂർ

Spread the love

ലണ്ടൻ: ഹോങ്കോങ്കില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബി എ 32 പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു. സ്ത്രീ മരിച്ചിട്ടും അടിയന്തര ലാൻഡിംഗ് ചെയ്താതെ വിമാനം ലണ്ടനിലേക്ക് പറന്നു.

video
play-sharp-fill

ഒരാളുടെ മരണം മെഡിക്കല്‍ എമർജൻസിയായി കണക്കിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്യാതെ പെെലറ്റ് ലണ്ടനിലേക്ക് വിമാനം പറത്തുകയായിരുന്നു. ഏകദേശം 13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്.

തുടർന്ന് ക്രൂ അംഗങ്ങള്‍ മൃതദേഹം പൊതിഞ്ഞ് വിമാനത്തിന് പിന്നിലെ ഗാലിയിലേക്ക് മാറ്റി. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് രൂക്ഷഗന്ധം ക്യാബിനില്‍ വ്യാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

331 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലണ്ടനില്‍ ലാൻഡ് ചെയ്ത ഉടൻ പൊലീസ് വിമാനത്തിനുള്ളില്‍ കയറി സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് യാത്രക്കാർ ഉള്‍പ്പടെയുള്ള ജീവനക്കാർ 45 മിനിറ്റോളം വീണ്ടും വിമാനത്തില്‍ തുടർന്നു. സംഭവസമയത്ത് എല്ലാ നടപടികളും കൃത്യമായി പാലിച്ചെന്നാണ് ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചത്. സ്ത്രീയോടൊപ്പം കുടുംബവും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.