നുണ പറയുന്നതിലെ നൊബേല്‍ സമ്മാനം എം.വി ഗോവിന്ദനുള്ളത്; മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ?’: തിരിച്ചടിച്ച്‌ വി.ഡി സതീശൻ

Spread the love

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. നുണ പറയുന്നതില്‍ നോബല്‍ സമ്മാനം നല്‍കേണ്ടത് സതീശനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക്, കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരില്‍ ഒരാളാണ് ഗോവിന്ദനെന്ന് സതീശൻ തിരിച്ചടിച്ചു.

video
play-sharp-fill

എം.വി. ഗോവിന്ദന്റെ ആരോപണങ്ങള്‍ പരിഹാസത്തോടെ തള്ളിക്കളഞ്ഞ സതീശൻ, വീണ ജോർജിന്റെ കാര്യവും ചൂണ്ടിക്കാട്ടി. പെരും നുണയാണ് എം.വി. ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു. മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

 

കേരളത്തില്‍ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനും ബിജെപിക്കും ജനങ്ങള്‍ കടുത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുഡിഎഫ് എല്ലാ വികസന പ്രവർത്തനങ്ങളെയും പൂർണ്ണമായും തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. നവകേരള നിർമ്മാണത്തില്‍ യുഡിഎഫിന് ഒരു പങ്കും വഹിക്കാനായിട്ടില്ല എന്നത് ഇത്തവണത്തെ ജനവിധിയില്‍ പ്രതിഫലിക്കും. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാൻ പോലും പ്രതിപക്ഷം തയ്യാറായില്ല.

 

പുതിയ കേരളം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനം ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. രാവിലെ മുതല്‍ രാത്രി വരെ നുണപറയുന്നതിനാണ് സതീശന്റെ ശ്രമം. നുണപറയുന്നതില്‍ നോബല്‍ സമ്മാനം കിട്ടാൻ അദ്ദേഹം അർഹനാണ്. സതീശൻ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ മറുപടി പോലും അർഹിക്കുന്നില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

സിപിഎമ്മില്‍ നിന്ന് ചിലർ പുറത്തുപോകുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചരലക്ഷം പാർട്ടി മെമ്പമാരും രണ്ടരലക്ഷം കാൻഡിഡേറ്റ് മെമ്പമാരുമുള്ള പാർട്ടിയില്‍ നിന്ന് തെറ്റായ പ്രവണതകളെത്തുടർന്ന് പുറത്താക്കപ്പെട്ട അഞ്ചോ ആറോ പേർ പോയാല്‍ ഒരു പ്രശ്നവുമില്ല. തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി പാർട്ടിക്ക് ഒപ്പം നില്‍ക്കാൻ കഴിയാത്തവരാണ് പുറത്തുപോയതെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ എല്ലാവരും കൂട്ടത്തോടെയാണ് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫും ബിജെപിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.