
കടുത്തുരുത്തി: കടുത്തുരുത്തിയിലെ യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ മിനി തോമസിനാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
യുഡിഎഫ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഒഴുകയില്‍, ലൂക്കോസ് മാക്കീല്‍, മാഞ്ഞൂര്‍ മോഹന്‍കുമാർ എന്നിവരൊപ്പമുണ്ടായിരുന്നു.
വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാർഥി പി. പ്രദീപും എൻഡിഎ സ്ഥാനാർഥി കെ. അജിത്തും നാമനിർദേശക പത്രിക സമർപ്പിച്ചു
വൈക്കം: വൈക്കം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി പി. പ്രദീപും എൻഡിഎ സ്ഥാനാർഥി കെ. അജിത്തും നാമനിർദേശക പത്രിക സമർപ്പിച്ചു. വൈക്കം കച്ചേരിക്കവലയിലെ എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസില്‍നിന്നു പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസില്‍ ഇന്നലെ രാവിലെ 11ന് വരണാധികാരി പി.ആർ. അഭിലാഷ് മുൻപാകെ കെ. അജിത്ത് നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.
അജിത്തിന് ബിഎംഎസ് തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാല്‍, ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മത്തായി, അഡ്വ. അജിത്ത് ബാബു, സുമേഷ് കൊല്ലേരി, പ്രീജു കെ. ശശി, കെ.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു തലയോലപ്പറമ്പ് പഞ്ചായത്തിലെ വീടുകളില്‍ വോട്ട് തേടും.
ഇന്നലെ രാവിലെ 11.30ന് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍നിന്നു സിപിഐ ഓഫീസില്‍ നിന്ന് പ്രകടനമായി വൈക്കം താലൂക്ക് ഓഫീസിലെത്തിയാണ് എല്‍ഡിഎഫ് സ്ഥാനാർഥി പി. പ്രദീപ്, വരണാധികാരി പി.ആർ. അഭിലാഷിനു മുമ്പാകെ നാമനിർദേശ പത്രിക സമപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ, എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ പി. സുഗതൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോണ്‍ വി. ജോസഫ്, എല്‍ഡിഎഫ് നേതാക്കളായ ആർ. സുശീലൻ, ടി.എൻ. രമേശൻ, സി.കെ. ആശ എംഎല്‍എ, കെ. ശെല്‍വരാജ്, അഡ്വ. കെ.കെ. രഞ്ജിത്ത്, ഡോ. സി.എം. കുസുമൻ, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി. ശശിധരൻ, ഏബ്രഹാം പഴയകടവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു



