കോയമ്പത്തൂരിൽ നിരോധിത ‘ചാണക പൗഡർ’ വിൽപ്പന: ആറുപേർ അറസ്റ്റിൽ; 250 കിലോ രാസവസ്തു പിടികൂടി

Spread the love

കോയമ്പത്തൂർ: നിരോധിച്ച ‘ചാണക പൗഡർ’ വിൽപ്പന നടത്തിയ കേസിൽ ആറുപേർ പൊലീസ് അറസ്റ്റിൽ. തിരുനീലകണ്ഠൻ, വസന്തി, സെൽവം, ഗുണനാഥൻ, ശിവകുമാർ, മനോഹരം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 250 കിലോ നിരോധിത പൗഡറും പിടിച്ചെടുത്തു.

video
play-sharp-fill

കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹോൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് ട്രൈഫിനൈൽ മീഥെൻ, മീഥെൻ ഡൈ എന്നിവ അടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തിയത്. ഒരു സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെ ഇത്രയും വലിയ അളവിൽ പൗഡർ പിടികൂടിയത് ശ്രദ്ധേയമാണെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായവർ ചെറുവ്യാപാരികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് രാസവസ്തു വിതരണം ചെയ്ത സേലം, ചെന്നൈ, ഈറോഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് തമിഴ്നാട് സർക്കാർ ‘ചാണക പൗഡർ’ ഉപയോഗം നിരോധിച്ചിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ചാണകം മെഴുകുന്നതിനും ഉറുമ്പ് നിയന്ത്രണത്തിനുമായി ഇത് ഉപയോഗിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group