
പുതുപ്പള്ളി : വരുന്ന നിയമസഭയില്‍ ചാണ്ടി ഉമ്മന്റെ സ്ഥാനം സ്പീക്കറുടെ വലതുവശത്തായിരിക്കുമെന്ന് എഐസിസി ജന സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. യുഡിഎഫ് നിയമസഭാ സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ നേരിടുന്ന ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചാണ്ടി ഉമ്മനെ പോലെ ഇച്ഛാശക്തിയുള്ള യുവാക്കള്‍ ഭരണത്തില്‍ വരണമെന്നത് കേരളത്തിന്റെ പൊതുവികാരമാണ്. കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതിരൂപമായ ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ അതേ മനസുള്ള മകനെയും ഏറ്റെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പത്തുവര്‍ഷത്തെ ഇടതുഭരണം സംസ്ഥാനത്ത് വികസനമുരടിപ്പും തൊഴിലില്ലായ്മയുമാണ് സൃഷ്ടിച്ചതെന്ന് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തൊഴിലില്ലായ്മയും യോഗ്യതയ്ക്കനുസരിച്ച് വേതനമില്ലായ്മയും മൂലം അഭ്യസ്തവിദ്യരായ യുവാക്കള്‍ നാടുവിടുന്നു. മക്കള്‍ അടുത്തില്ലാതെ കുടുംബങ്ങള്‍ അനാഥമാവുകയാണ്. അതേസമയം അര്‍ഹതയില്ലാഞ്ഞിട്ടും സഖാക്കള്‍ക്ക് പിന്‍വാതില്‍ വഴി നിയമനം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്കു പരിഹാരമാകണമെങ്കില്‍ വ്യക്തമായ വികസനകാഴ്ച്ചപ്പാടുള്ള യുഡിഎഫ് അധികാരത്തിലെത്തണം. പത്തുവര്‍ഷം പുതുപ്പള്ളിയെ അവഗണിച്ച പിണറായി സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ രാധ വി. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ജോഷി ഫിലിപ്പ് സ്വാഗതം പറഞ്ഞു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ യു ഡി എഫ് കൺവീനർ അഡ്വ. ഫില്‍സൺ മാത്യു സ്, സലിം പി. മാത്യു, കുഞ്ഞ് ഇല്ലമ്പിള്ളി, ജോഷി ഫിലിപ്പ്, കെ.കെ. രാജു, കെ.ബി ഗിരീശന്, കുഞ്ഞ് പുതുശേരി, ആന്റണി തുപ്പലഞ്ഞിയില്‍, അഡ്വ. സിജു കെ. ഐസക്, പി.പി. പുന്നൂസ്, സാം കെ. വര്‍ക്കി, പി.എം. സ്കറിയ, കെ.ആര്. ഗോപകുമാര്‍, ബിനു പാതയില്‍, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, ജിജി നാഗമറ്റം, അഡ്വ. ബിജു പറമ്പകത്ത് എന്നിവര്‍ പങ്കെടുത്തു.



