ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി, ആറുപേരെ രക്ഷപ്പെടുത്തി

Spread the love

മസ്കറ്റ്: ഒമാനിലെ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്.

video
play-sharp-fill

തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. നാലുകുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നല്‍പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. ഉച്ചതിരിഞ്ഞാണ് ശക്തമായ മഴയുണ്ടായത്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച്‌ യാത്രപോയതായിരുന്നു. തെക്കൻ അല്‍ ബത്തിന ഗവർണറേറ്റിലായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) യിലെ പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.

പലയിടങ്ങളിലായി അപകടത്തില്‍പ്പെട്ട മുപ്പത്തഞ്ചാേളംപേരെയാണ് രക്ഷപ്പെടുത്തിയത്. വീടിനുള്ളില്‍ കുടുങ്ങിപ്പാേയ ചിലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴയില്‍ റോഡുകളിലും മറ്റും പൊടുന്നനെ വെള്ളം നിറഞ്ഞ് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിലായിരുന്നു വാഹനങ്ങള്‍ ഒഴുകിപ്പോയത്. പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കാനും, നദികള്‍ ഒഴുകുമ്പോള്‍ കുറുകെ കടക്കുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. അധികൃതർ നല്‍കുന്ന നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

യുദ്ധഭീതിക്കിടെ പ്രളയദുരന്തംകൂടി വന്നതോടെ ഒമാൻ നിവാസികള്‍ കടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും ഈ മാസം മുപ്പതുവരെ മഴ തുരുമെന്നുമാണ് മുന്നറിയിപ്പ്. ചില മലയോര പാതകള്‍ അടച്ചിരിക്കുaaaaകയാണ്.