
കോട്ടയം: നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നാണ് വെളുത്തുള്ളി.
മിക്ക കറികള്‍ക്കും വെളുത്തുള്ളിയില്ലെങ്കില് ആ ഒരു രുചി കിട്ടില്ല. എന്നാല്‍ രുചി കൂട്ടാൻ മാത്രമല്ല പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്ന് കൂടിയാണ് വെളുത്തുള്ളി. അതിൻ്റെ പ്രത്യേക മണവും രൂക്ഷമായ രുചിയും പോലെ തന്നെ ഗുണങ്ങളും ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി കൂട്ടുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പാനീയമാണ് വെളുത്തുള്ളി വെള്ളം. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് പോലുള്ള അണുബാധകളെ ചെറുക്കാൻ ഇത് ശരീരത്തിന് കരുത്ത് നല്‍കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വെളുത്തുള്ളി വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനപ്രക്രിയ സുഗമമാക്കാൻ വെളുത്തുള്ളി വെള്ളം സഹായിക്കും. കുടലിലെ മാലിന്യങ്ങള്‍ പുറന്തള്ളി ദഹനം എളുപ്പത്തിലാക്കാൻ ഇത് സഹായിക്കുന്നു. ദഹനക്കേട്, ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ശീലമാക്കൂ.
ഭാരം നിയന്ത്രിക്കാൻ സഹായിക്കും
ശരീരഭാരം നിയന്ത്രിക്കാനും വെളുത്തുള്ളി വെള്ളം സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുകൊണ്ട് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷനാണ്.
രോഗങ്ങളെ ചെറുക്കുന്നു
വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആൻ്റിഓക്സിഡൻ്റുകള്‍ ക്യാൻസർ പോലുള്ള മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.



