കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാണ്; ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് എംസിസി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു; കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംയോജിത കണ്‍ട്രോള്‍ റൂം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

video
play-sharp-fill

ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുഴുവന്‍ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളുടെ സിസിടിവി മോണിട്ടറിംഗ് കണ്‍ട്രോള്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റുകളിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനവും ഇവിടെ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്‌ക്വഡുകളുടെ ജി.പി.എസ് ട്രാക്കിംഗും
പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയുന്ന സീവിജില്‍ അപ്ലിക്കേഷന്റെ മേല്‍നോട്ടവും ഈ കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.

രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ നിരീക്ഷണമുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബും സന്നിഹിതയായിരുന്നു.