നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത് ഏഴ് പേര്‍; തിങ്കളാഴ്ച്ച വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഏഴുപേര്‍.

video
play-sharp-fill

കോട്ടയം, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും ചങ്ങനാശേരി, കടുത്തുരുത്തി,പുതുപ്പള്ളി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് പത്രിക നല്‍കിയത്.

ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം എട്ടായി. നാളെ പത്രിക സ്വീകരിക്കില്ല. തിങ്കള്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും.