കേരളത്തില്‍ ചൂട് കനക്കും; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ താപനില 37°C വരെ ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

video
play-sharp-fill

ഇന്ന് മുതല്‍ മാർച്ച്‌ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പമുള്ള വായുവും കൂടിയതിനാല്‍, മലയോര മേഖലകള്‍ ഒഴികെ മറ്റ് പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group